"Welcome to Prabhath Books, Since 1952"
What are you looking for?

സി.വി. ബാലകൃഷ്ണൻ്റെ കഥകൾ

4 reviews

        കഥകളിലേയ്ക്ക് ജീവൻ്റെ അടയാളങ്ങളെ വൈദഗ്ദ്ധ്യത്തോടെ പകർത്താനുള്ള അസാമാന്യമായ കൈയടക്കമാണ് സി.വി. ബാലകൃഷ്ണനിലെ കഥാക്യത്തിനുള്ളത്. ബാഹ്യമായ പൊലിമകളോ ഉപരിപ്ലവമായ സങ്കീർണതകളോ ഇല്ലാതെ, ഉൾക്കരുത്തുള്ള സ്വാഭാവികമായ ഭാഷ ധ്വനിസാന്ദ്രവും ഭാവസമ്പുഷടവുമായി വിനിയോഗിച്ചുകൊണ്ട് എഴുതപ്പെട്ട ഈ കഥകൾ ജീവിതത്തോടുള്ള തീരാത്ത ഉത്സുകത പ്രകടമാക്കുന്നു. തന്റെ മാധ്യമത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം അതിൻ്റെ സാധ്യതകളും പരിമിതകളും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സാമർത്ഥ്യം ഓരോ കഥയിലും കാണാം. വർത്തമാനകാലത്തിന് അപരിചിതങ്ങളായ വികാരങ്ങളുടെ സമ്പന്നതയാണ് ഈ രചനകളുടെ വ്യത്യസ്തതയും ആകർഷണീയതയും. നമ്മൾ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ, ജീവിതത്തിൻ്റെ വശ്യത ഒട്ടും കുറഞ്ഞിട്ടില്ലെന്ന പ്രലോഭനം. ഊഷ്മളമായ ഒരു സാന്ത്വനം - അതാണ് ഇവ നൽകുന്നത്. മനുഷ്യബന്ധ ങ്ങളുടെ ഈർപ്പം അത്രമേൽ അനുഭവിപ്പിക്കുന്ന കഥകൾ മലയാള കഥാ ലോകത്ത് അധികമില്ല. കാലവും പ്രകൃതിയും ഇവയിൽ നിറഞ്ഞുനില്ക്കുന്നു. കഥാകാരൻ്റെ ആമുഖക്കുറിപ്പോടെയുള്ള സമ്പൂർണ്ണ സമാഹാരം.


630 700-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support